പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെ പത്തനംതിട്ട മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. ക്രമസമാധാനപ്രശ്നം മുന്‍നിര്‍ത്തിയാണ് കെ സുരേന്ദ്രനെയും ഒപ്പമുള്ളവരെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
നിലക്കലില്‍ നിന്നും സന്നിധാനത്തേക്ക് പോകാന്‍ തയ്യാറായ സുരേന്ദ്രനോട് ക്രമസമാധാന പ്രശ്നം ഉണ്ടെന്നും നാളെ പുലര്‍ച്ചെ നട തുറക്കുമ്ബോള്‍ സന്നിധാനത്ത് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാമെന്നും എസ്പി യതീഷ്ചന്ദ്ര അറിയിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്ക് ശബരിമലയിലേക്ക് ഇപ്പോള്‍ തന്നെ പോകണം എന്ന് വാശിപിടിച്ച സുരേന്ദ്രന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇതോടെയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക