പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തതില്‍ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ മാസം 21നായിരിക്കും ഇവര്‍ നല്കിയ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക. റിമാന്‍ഡിലായവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക