മിലിറ്ററി നഴ്സിങ് സര്‍വ്വീസ് 2019 അപേക്ഷിക്കാം. 4 വര്‍ഷം ദൈര്‍ഘ്യമുള്ള ബിഎസ്സി കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോളേജസ് ഓഫ് നഴ്സിങ് ഓഫ് ആര്‍മ്ഡ് ഫോഴ്സ് മെഡിക്കല്‍ സര്‍വ്വീസിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
വനിതകള്‍ക്ക് മാത്രമാണ് മിലിറ്ററി നഴ്സിങ് സര്‍വ്വീസിലേക്ക് അപേക്ഷിക്കാനാവൂ. 1994 ഒക്ടോബര്‍ 1 നും 2002 സെപ്റ്റംബര്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസോ (ഫിസിക്സ്, കെമിസ്റ്ററി, ബയോളജി) തുല്യമായ പരീക്ഷയോ ആദ്യ ശ്രമത്തില്‍ വിജയിച്ചിരിക്കണം.
കൂടാതെ ഇംഗ്ലീഷ് പരീക്ഷയക്ക് 50% മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.ആകെയുള്ള 160 സീറ്റ്. വിശദ വിവരങ്ങൾക്ക് //www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക