ശബരിമലയിൽ ഭക്തരെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ സമർപ്പിച്ച ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. നേരത്തെ റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.
കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രന് ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്.
അതേസമയം സുരേന്ദ്രന് രണ്ട് കേസുകളില്‍ക്കൂടി ജാമ്യം ലഭിച്ചു. കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക