തെലുങ്കാന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അസ്ഹറുദ്ദീന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണ്ണായകമായ ഈ നിയമനം.
രണ്ട് തവണ ലോക്സഭയിലേക്ക് അസ്ഹറുദ്ദീന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. 2009ല്‍ ഉത്തര്‍പ്രദേശിലെ മോറാദാബാദില്നിന്നും അദ്ദേഹം ലോക്സഭയില്‍ എത്തിയിരുന്നു. എന്നാല്‍ 2014ല്‍ രാജസ്ഥാനില്‍നിന്നു ജനവിധി തേടിയ അസ്ഹറുദ്ദീന് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക