ഇന്ത്യയുടെ 23-ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ (62) സ്ഥനമേറ്റു. ഓംപ്രകാശ് റാവത്ത് ശനിയാഴ്ച വിരമിച്ച ഒഴിവിലേക്കാണ് സുനില്‍ അറോറ എത്തുന്നത്. രാജസ്ഥാന് കേഡര്‍ 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അറോറ. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അറോറയുണ്ട്. മൂന്നുവര്‍ഷമാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നസിം സൈദി സ്ഥാനമൊഴിഞ്ഞ സമയത്ത് ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണറായും സുനില്‍ അറോറ സേവനമനുഷ്ഠിച്ചിരുന്നു.
2017 ഓഗസ്റ്റ് മാസം മുതല്‍ രണ്ട് ഇലക്ഷന് കമ്മീഷണാര്മാരിലൊരാളായി സേവനമനുഷ്ഠിയ്ക്കുകയായിരുന്നു.1980 ല്‍ രാജസ്ഥാന് കേഡറില്‍ ഐ എ എസ് ഓഫീസറായി സേവനം തുടങ്ങുന്നതിനു മുമ്പ് ജലന്ധറിലെ ഡിഎവി കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക