ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കാനിരുന്ന വനിതാമതിൽ പരിപാടിയിൽ നിന്നും ബ്രാഹ്മണസഭ പിന്മാറി. നവോത്ഥാന മൂല്യങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കമ്മിറ്റിയില്‍ തുടരാനാവില്ലെന്ന് ബ്രാഹ്മണസഭാ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് അറിയിച്ചു.
നവോത്ഥാന വനിതാ മതിലിന്റെ മുന്നോടിയായുള്ള ജനറല്‍ കൗണ്‍സിലിന്റെ ആദ്യ യോഗം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരും. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വനിതകളെ കൂടി ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താനിടയുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖായ വനിതകളെയും മതിലില്‍ അണിചേര്‍ക്കാനാണ് സിപിഎം നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക