വിവാദങ്ങളുടെ കളിത്തോഴിയായ ബോളിവുഡ് താരം രാഖി സാവന്ത് പുതിയ പ്രസ്താവനയുമായി രംഗത്ത്. നാല്പതാമത്തെ വയസ്സില്‍ വിവാഹിതയാകാനൊരുങ്ങുന്ന രാഖി തന്റെ വിവാഹവും വിവാദത്തിലാക്കി പ്രശസ്തയാകാനുള്ള ശ്രമത്തിലാണ്. കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്നോടിയായി കന്യാകത്വ പരിശോധന നടത്തിയതിന്റെയും ചെലവ് ചുരുക്കാനായി നഗ്നരായി വിവാഹം ചെയ്യാൻ പോകുന്നതിന്റെയുമെല്ലാം വാർത്തകൾ പുറത്തുവിട്ട് രാഖി ഇതിനകം തന്നെ തന്റെ വിവാഹത്തെ ഒരു വിവാദമാക്കി മാറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ നല്ലയാളാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് രാഖി പറയുന്നത്. മാത്രമല്ല ബോളിവുഡ് താരങ്ങളായ സല്മാന് ഖാന്, അമീര്ഖാന്, ഷാരുഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു.
തനുശ്രീ ദത്തയ്ക്കെതിരെ മീടൂ ആരോപണം നടത്തിയാണ് രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക