ഇരുപതിലധികം ആൺകുട്ടികളെ വർഷങ്ങളായി ലൈംഗിക പീഡനത്തിനിരയാക്കി വന്ന മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടകയിലെ ഒരു പ്രമുഖ പത്രത്തില്‍ പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്ന ചന്ദ്ര കെ ഹെമ്മാദിയാണ് അറസ്റ്റിലായത്.
2012 മുതല്‍ ഇയാള്‍ കുട്ടികളെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. കര്‍ണ്ണാടകയിലെ ഉടുപ്പിയിലുള്ള ബൈന്ദൂരിലെ ഒരു സ്കൂളില്‍ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെന്ന വ്യജേന അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം നേടിയെടുക്കുകയും കുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു. ചൂഷണം ചെയ്ത ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
ഇയാള്‍ക്കെതിരെ ബൈന്ദൂര്, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി ഇതുവരെ 16കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക