ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ 268 പോയിന്റുമായി തൃശൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 264 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തുണ്ട്. പാലക്കാട് ജില്ലയാണ് മൂന്നാമത്. 256 പോയിന്റ്. 255 പോയിന്റുമായി കണ്ണൂർ നാലാം സ്ഥാനത്തും 251 പോയിന്റുമായി ആതിഥേയരായ ആലപ്പുഴ അഞ്ചാം സ്ഥാനത്തും നില്ക്കുന്നു.
രണ്ടാം ദിനമായ ഇന്ന് മാർഗംകളിയും, തിരുവാതിരയും ഉൾപ്പെടെയുള്ള ജനപ്രിയ ഇനങ്ങൾ വേദിയിലെത്തും.
ജനപങ്കാളിത്തത്തിലുണ്ടായ കുറവ് ഒഴിച്ചു നിർത്തിയാൽ അമ്പത്തിയൊമ്പതാമത് സ്കൂൾ കലോൽസവത്തിന്റെ ആദ്യ ദിനം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കടന്നു പോയത്. തനത് കലാരൂപങ്ങളുടെ വേഷവിധാനത്തിലെത്തിയ അമ്പത്തിയൊമ്പത് കുട്ടികൾ ചേർന്ന് മൺചിരാത് തെളിച്ചതോടെയാണ് കലാമേള തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക