പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ടീസർ 13 ന് രാവിലെ മമ്മൂട്ടി തന്റെ ഫെയ്സ്ബുക് പേജിലൂടെ റിലീസ് ചെയ്യും.
റഷ്യയിലായിരുന്നു ലൂസിഫറിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. നേരത്തേ ഇടുക്കി, എറണാകുളം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളില്‍ ലൂസിഫറിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അടുത്ത മാര്‍ച്ചോടു കൂടി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് പദ്ധതിയിടുന്നത്.
മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, സായ് കുമാര്‍ തുടങ്ങിയവരും വേഷമിടുന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിനായി സുജിത് വാസുദേവ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. ദീപക് ദേവ് സംഗീതം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക