കോഴിക്കോട്: പേരാമ്പ്ര കല്ലോടില്‍ ബിജെപി പ്രവര്‍ത്തകരായ അച്ഛനും മകനും വെട്ടേറ്റു. കല്ലോട് സ്വദേശികളായ കുഞ്ഞിരാമന്, മകന് പ്രസൂണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
രാത്രി പത്ത് മണിയോടെ ബൈക്കിലെത്തിയ സംഘം വീടിന് സമീപം വച്ചാണ് ഇരുവരെയും ആക്രമിച്ചത്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക