ഒടിയൻ സിനിമയുടെ മേൽ വരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ മഞ്ജുവാര്യറോരോടുള്ള ശത്രുതയെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാർ മേനോൻ ഈ പരാമർശം നടത്തിയത്.
സമൂഹ മാധ്യമത്തിലൂടെ തനിക്ക് നേരെയുള്ള ആക്രമണത്തിന് കാരണം ചിലര്‍ക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണ്. മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായത്. ഇത് അതിന്റെ ക്ലൈമാക്സാണ്.വിവാദങ്ങളോട് മഞ്ജു മറുപടി പറയണം.
വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും വളര്‍ച്ചയ്ക്കും പ്രൊഫഷണലായി കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. അല്ലെങ്കില്‍ എന്റെ കമ്പനിയിൽ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാർ മേനോൻ പറഞ്ഞു.
ഒടിയൻ റിലീസിന് മുൻപ് സിനിമയെ കുറിച്ച് ശ്രീകുമാർ നൽകിയ പ്രസ്താവനകളുടെ പേരിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രീകുമാറിന് നേരെ പ്രേക്ഷകർ നിരന്തരമായ വിമർശനങ്ങൾ ഉന്നയിക്കുകയാണ്. ഇതിലാണ് ശ്രീകുമാർ മേനോന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക