കോഴിക്കോട്: വനിതാ മതിലിനു പിന്തുണയുമായി നടി മഞ്ജു വാര്യരും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീ പുരുഷ സമത്വം അനിവാര്യമെന്നും വനിതാ മതിലിന്റെ ഫേസ്ബുക് പേജില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു. കേരളം മുന്നോട്ടു പോകട്ടെയെന്നും താന്‍ വനിതാ മതിലിനൊപ്പമെന്നും മഞ്ജു ആശംസിക്കുന്നു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് വനിതാ മതില് സംഘടിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവോത്ഥാന സംഘടനകളുടെ യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/VanithaMathil/videos/219065592318954/
പ്രതികരിക്കാൻ ഇവിടെ എഴുതുക