കണ്ണൂർ: പിലാത്തറയിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പിലാത്തറ പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.
നാടുകാണി തെറ്റുന്നറോഡിന് സമീപം എടക്കോം വില്ലയില്‍ പായിക്കാട്ട് ചാക്കോച്ചന്തങ്കമ്മ ദമ്ബതികളുടെ മകന് ടോം ചാക്കോ(29)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 ന് ദേശീയപാതയില്‍ പിലാത്തറ ശാന്തിനിലയം കോണ്‍വെന്റിന് മുന്നിലായിരുന്നു അപകടം.
കുപ്പം ഇന്‍ഡസ് മോട്ടോര്‍സില്‍ സെയില്‍സ് ഓഫീസറാണ് ടോം. പയ്യന്നൂരില്‍ നിന്നും തളിപ്പറമ്പിലേക്ക് മടങ്ങുന്നതിനിടയില്‍ കണ്ണൂരില്‍ നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിടിച്ച് റോഡില്‍ തെറിച്ചുവീണ ടോംമിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. മൃതദേഹം ഛിന്നഭിന്നമായ നിലയിലായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക