കഴിഞ്ഞ ഞായറാഴ്ച ശബരിമല ദർശനത്തിനായെത്തി പോലീസ് നിർദ്ദേശപ്രകാരം മടങ്ങിപ്പോയ ട്രാൻസ്ജെൻഡേറുകൾ ഇന്ന് ശബരിമല ദർശനം നടത്തി. സ്ത്രീവേഷത്തിൽ തന്നെയാണ് ഇവർ ദർശനം നടത്തിയത്. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടി അയ്യപ്പനെ കണ്ടത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര് നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു.
കനത്ത പൊലീസ് സുരക്ഷയില്‍ 10.15 ഓടെയാണ് ഇവര്‍ സ്ത്രീവേഷത്തില്‍ സന്നിധാനത്തെത്തിയത്. പൊലീസ് സുരക്ഷയിലെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെതിരെ യാതൊരു പ്രതിഷേധവുമുണ്ടായില്ല. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക