മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദേഹാസ്വാസ്ഥ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കട്ടപ്പനയില്‍ എത്തിയ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ നേരമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കാറില്‍ തന്നെ ഇരുന്ന അദ്ദേഹത്തെ പിന്നീട് ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക