ബോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ നിരവധി താരവിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2018. ഇതിൽ മലയാളികൾ ഏറെ കാത്തിരുന്ന പ്രിയപ്പെട്ട നടി ഭാവന നവീൻ വിവാഹം നടന്നതും 2018 ലാണ്.
ഭാവന-നവീൻ
2017 ൽ വിവാഹനിശ്ചയം കഴിഞ്ഞ അന്നുമുതൽ തന്നെ മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമാണ് ഭാവന നവീൻ ജോഡികളുടേത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2018 ജനുവരി 22 ന് നവീൻ ഭാവനയുടെ കഴുത്തിൽ താലിചാർത്തി. മലയാള സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹച്ചടങ്ങുകൾ പ്രേക്ഷകർ ആഘോഷപൂർവമാണ് സോഷ്യൽ മീഡിയയിലും മറ്റും പങ്കുവച്ചത്.
നീരജ് മാധവ്- ദീപ്തി
മലയാളത്തിലെ യുവതാരം നീരജ് മാധവ് 2018 ൽ വിവാഹിതനായി. കോഴിക്കോട് കാരിയായ ദീപ്തിയെ ഏപ്രിൽ 2 നാണ് നീരജ് സ്വന്തമാക്കിയത്.
മേഘ്ന രാജ്-ചിരഞ്ജീവി സർജ
നിരവധി മലയാള സിനിമകളിലൂടെ സുപരിചിതയായ നടി മേഘ്ന രാജ് 2018 ൽ വിവാഹിതയായി. ക്രിസ്ത്യൻ ഹിന്ദു ആചാരപ്രകാരം രണ്ടു ചടങ്ങുകളാണ് മേഘ്നയുടെ വിവാഹത്തിനുണ്ടായിരുന്നത്.
ശ്രിയ ശരൺ- ആൻഡ്രെയ്
ഏറെ നാളത്തെ പ്രണയത്തിനു ശേഷം തെന്നിന്ത്യൻ താരസുന്ദരി ശ്രിയ ശരൺ വിവാഹിതയായതും 2018 ൽ ആയിരുന്നു. റഷ്യൻ സ്വദേശി ആൻഡ്രെയ് ആണ് ശ്രിയയുടെ വരൻ.
സോനം കപൂർ-ആനന്ദ് അഹൂജ
ബോളിവുഡ് നടി സോനം കപൂർ ബിസിനസ് കാരനായ ആനന്ദ് അഹൂജയെ 2018 മെയ് 8 ന് സ്വന്തമാക്കി.
ദീപിക പദുകോൺ-രൺവീർ സിംഗ്
ഇന്ത്യൻ സിനിമാലോകം ഏറെ ചർച്ച ചെയ്ത താരവിവാഹമായിരുന്നു 2018 നവംബർ 14ന് ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് നടന്ന ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹം. നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നായത്.
വിവാഹശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് വിവാഹസൽക്കരവുമുണ്ടായിരുന്നു.
പ്രിയങ്ക ചോപ്ര-നിക് ജോനാസ്
ദീപിക രൺവീർ വിവാഹത്തിനു ശേഷം ബോളിവുഡ് ആഘോഷിച്ച മറ്റൊരു വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേതും ഗായകൻ നിക് ജോനാസിന്റെയും. ഡിസംബർ 1 ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.
2018 ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
ഇഷ അംബാനി-ആനന്ദ് പിരമാൾ
താര വിവാഹമല്ലെങ്കിലും ഇന്ത്യൻ സിനിമയിലെ തന്നെ മുൻനിര താരങ്ങളുടെയെല്ലാം സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെയും ബിസിനസ് കാരൻ ആനന്ദിന്റെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക