ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ബഷീർ ബഷി വാർത്തകളിൽ എന്നും ഇടം പിടിച്ചിട്ടുള്ളത് തൻ ചെയ്ത രണ്ടു വിവാഹങ്ങളുടെ പേരിലാണ്. ഇപ്പോഴിതാ തന്റെ ആദ്യ ഭാര്യയുമൊത്തുള്ള ഒൻപതാം വിവാഹവാർഷികമാഘോഷിക്കുന്ന ബഷീറിന്റെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറൽ ആയിരിക്കുകയാണ്. ആഘോഷത്തിൽ പങ്കു കൊണ്ടുകൊണ്ട് രണ്ടാം ഭാര്യയും ബഷീറിനോടൊപ്പമുണ്ട്.
https://www.instagram.com/p/BrqDlm9lB4Q/
ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്കുവെച്ചത്. ബഷീറിനു രണ്ടു ഭാര്യമാരാണ്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര് ആശംസകളറിയിച്ചു. ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക