ഫാഷനും ട്രെന്റുമൊക്കെ മാറിയാലും പുരുഷത്വത്തിന്റെ ലക്ഷണമായി താടിയെയും മീശയെയും കാണുന്ന ആളുകള്‍ ഇപ്പോഴും കുറവല്ല. എന്നാല്‍ പുതുതലമുറ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് രോമവളര്‍ച്ചയില്ലായ്മ. നല്ലൊരു മീശ വളരാന്‍ വേണ്ടി ഇവര്‍ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ല താനും. ഇവര്‍ക്കായി ചില നിര്‍ദ്ദേശങ്ങളിതാ.
ഷേവ് ചെയ്താല്‍ പെട്ടെന്ന് രോമം വളരുമെന്നു കരുതി ഇടയ്ക്കിടെ ഷേവിംഗ് ചെയ്യുക സാധാരണയായി കണ്ടു വരാറുണ്ട്. എന്നാല്‍ അത് തെറ്റായ ശീലമാണ്. ഷേവിംഗ് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.
മീശ വളരാന്‍ ആവണക്കെണ്ണ മേല്‍ച്ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
ടെസ്റ്റോസ്റ്റിറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. പുരുഷന്മാരിലെ രോമവളര്‍ച്ചയ്ക്ക് ഇതും അത്യാവശ്യമാണ്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന വഴികള്‍ കണ്ടെത്തുക.
ധാരളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും രോമകൂപങ്ങളിലേക്ക് പോഷകങ്ങള്‍ എത്തിക്കുന്നതിനും ഇത് സഹായിക്കും.
നല്ല ഉറക്കം ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനെന്ന പോലെ രോമവളര്‍ച്ചയ്ക്കും രോമങ്ങള്‍ കൊഴിയാതിരിക്കാനും പ്രധാനമാണ്.
റോസ്മേരി ഓയില്‍, ജോജോബ ഓയില്‍, ആപ്പിള്‍ സിഡാര്‍ വിനെഗര്‍, കറ്റാര്‍വാഴ തുടങ്ങിയവ കൂട്ടിക്കലര്‍ത്തി മേല്‍ച്ചുണ്ടില്‍ മസാജ് ചെയ്യുക. ഗുണം ലഭിയ്ക്കും.
വ്യായാമവും രോമമുണ്ടാകാന്‍ സഹായിക്കും. വ്യായാമത്തിലൂടെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഇത് മുടിയും രോമവും വളരാന്‍ നല്ലതാണ്.
വൃത്തിയുള്ള ചര്‍മം രോമവളര്‍ച്ചയെ സഹായിക്കും. അതിനാല്‍ തന്നെ ചര്‍മവൃത്തി പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഏതു കാര്യത്തിനുമെന്ന പോലെ രോമവളര്‍ച്ചയ്ക്കും ദോഷം ചെയ്യുന്ന ഒന്നാണ് സ്ട്രസ്, ടെന്‍ഷന്‍ തുടങ്ങിയവ. ഇവയെ കഴിവതും അകറ്റി നിര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക