തിരുവനന്തപുരം: ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനമൊട്ടാകെ വ്യാപക അക്രമം അഴിച്ചുവിട്ട ബിജെപി ക്രിമിനല്‍സംഘം പലസ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളും അക്രമിച്ചു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിക്കാര്‍ ബോംബെറിഞ്ഞു. അക്രമത്തില്‍ എസ് ഐ സുനില്‍ ഗോപിയുടെ കൈ ഒടിഞ്ഞു. ഇദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെടുമങ്ങാട് കൗണ്‍സിലര്‍ സി.സാബുവിന്റെ വീടിന് നേരേയും ബോംബേറുണ്ടായി.
നെടുമങ്ങാട് മാര്‍ക്കറ്റിലെത്തി ബിജെപി സംഘം കച്ചവടക്കാരെ ഭീഷണിപ്പെടുത്തി. നഗരത്തില്‍ സ്ഥാപിച്ചിരുന്ന മറ്റെല്ലാ പ്രസ്ഥാനങ്ങളുടെയും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. കൊല്ലങ്കാവില്‍ വച്ച് പൊലീസ് ഇന്‍സ്പെക്ടറേയും ആക്രമിച്ചു.
https://www.facebook.com/realnewskeralaofficial/videos/333330490846011/
പ്രതികരിക്കാൻ ഇവിടെ എഴുതുക