ദോഹയിൽ നടന്ന യുഎസ്, ഖത്തര്‍ എന്നീ പ്രമുഖ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത രണ്ടാമത് ‘സ്ട്രാറ്റജിക് ഡയലോഗ്’ ൽ തന്ത്രപ്രധാന മേഖലകളില്‍ സൗഹൃദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നു.
സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, വിദ്യാഭ്യാസം, രാഷ്ട്രീയം, പ്രതിരോധം, കായികം തുടങ്ങിയ ഏഴു വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നതെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍ താനി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക