പഠനത്തോടൊപ്പം മൽസ്യ വിൽപ്പന നടത്തി ഉപജീവന മാർഗ്ഗം കണ്ടെത്തിയ ഹനാൻ എന്ന പെൺകുട്ടിക്ക് വീണ്ടും വാഹനാപകടത്തിൽ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍നിന്നു മല്‍സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്തു മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍നിന്നു മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്.
മുറിവു ഗുരുതരമല്ലന്നാണു പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ സെപ്തംബറിലും കാറപടത്തില്‍പ്പെട്ട് ഹനാന് ഗുരുതരമായി പരിക്കേറ്റിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ഹനാന് അന്ന് ഏറെ നാളത്തെ ആശുപത്രിവാസത്തിന് ശേഷമാണ് സുഖം പ്രാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക