തുടര്‍ച്ചയായ 12-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 18 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 പൈസയാണ് കൂടിയത്. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 73 രൂപ 9 പൈസയായി. ഡീസലിന് 69 രൂപ 29 പൈസയായും ഉയര്‍ന്നു. 74.39 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തുളള വില. ഡീസലിന് 70 രൂപ 63 പൈസയും.
അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിക്കുന്നതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 62.48 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക