നമ്പി നാരായണന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലൊരുക്കുന്ന റോക്കട്രി ദ നമ്ബി എഫക്ട് എന്ന ചിത്രം നടൻ മാധവൻ സംവിധാനം ചെയ്യും. മാധവന്റെ ആദ്യ സംവിധാന സംഭരംഭമാണിത്. ചിത്രത്തിൽ നമ്പി നാരായണനായി വേഷമിടുന്നതും മാധവൻ തന്നെയാണ്.
നേരത്തെ ദേശീയ പുരസ്കാര ജേതാവായ ആനന്ദ് മഹാദേവനും മാധവനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളുളളതിനാല്‍ ആനന്ദ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മാധവന് അറിയിച്ചു.
‘കഴിവുറ്റ സംവിധായകനാണ് ആനന്ദ് മഹാദേവന്. പക്ഷേ ചില ചുമതലകളില്‍ നിന്ന് മാറിനില്ക്കാന് കഴിയാത്തതിനാല്‍ അദ്ദേഹം ഈ ചിത്രത്തില്‍ പിന്മാറുകയാണ്. ചിത്രം ഒരുപാട് കാരണങ്ങള്‍ കൊണ്ട് എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. നമ്ബി നാരായണന്റെ കഥ ലോകത്തോട് പറയാന്‍ ഇനി കാത്തിരിക്കാനാവില്ല’, മാധവന് വ്യക്തമാക്കി.
നമ്പി നാരായണന്റെ 27 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള കാലഘട്ടമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക