ഇന്ത്യക്കാര്‍ ഉള്‍പ്പടെ 17,000 വിദേശികളെ കുവൈത്തില്‍ നിന്ന് നാടുകടത്തി. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെയാണ് കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നും നാടുകടത്തിയത്. ഇതിൽ 3,629 ഇന്ത്യക്കാരും ഉൾപ്പെടുന്നു.
പാര്‍പ്പിടാനുമതി ലംഘിച്ചവര്‍, ഗതാഗതനിയമം ലംഘിച്ചവര്‍, ക്രിമിനല്‍-സാമ്ബത്തിക കുറ്റങ്ങളില്‍ പ്രതികളായവര്‍ തുടങ്ങി വിവിധ നിയമലംഘനങ്ങളെ തുടര്‍ന്നാണ് ഇത്രയും പേരെ നാടുകടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞവരും സന്ദര്‍ശന വിസയിലെത്തി രാജ്യം വിടാത്തവരുമാണ് പിടിയിലായവരില്‍ ഭൂരിഭാഗവും. ഇവരെ ശിക്ഷാനടപടികള്‍ക്ക് ശേഷമാണ് നാടുകടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക