തന്റെ ഓരോ പ്രവൃത്തികളിലൂടെയും മക്കൾ സെൽവൻ എന്ന് ആരാധകർ തനിക്കിട്ട പേര് അന്വർഥമാക്കിക്കൊണ്ടിരിക്കുകയാണ് നടൻ വിജയ് സേതുപതി. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഷൂട്ടിങ്ങിനെത്തിയ സേതുപതി ആരാധകരുടെ കയ്യിൽ ചുംബിക്കുന്നതും ഒപ്പം നിന്നു സെൽഫി എടുക്കുന്നതുമായ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇപ്പോൾ തന്റെ അടുത്ത് വന്ന് മരുന്ന് വാങ്ങാൻ കാശില്ലെന്ന് പറഞ്ഞ ഒരമ്മയ്ക്ക് പേഴ്സിൽ നിന്നും എണ്ണി നോക്കാതെ വിജയ് സേതുപതി പണം എടുത്ത് കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക