പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവോ അന്ന് താനും രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഊര്‍ജ്ജിതപ്രഭാവമുള്ള നേതാക്കൾക്ക് കീഴിൽ പ്രവർത്തിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വാജ്പേയിയുടെയും ഇപ്പോൾ നരേന്ദ്ര മോദിയുടെയും കീഴിൽ പ്രവർത്തിക്കാനായതിൽ ഭാഗ്യമുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ തന്റെ ബൂട്ട്സ് അഴിച്ചുവെച്ച് രാഷ്ട്രീയം വിടുന്നത്, അന്ന് ഞാനും രാഷ്ട്രീയപ്രവര്‍ത്തനം നിര്;ത്തും. സ്മൃതി ഇറാനി പറഞ്ഞു. പൂണെയില്‍ നടക്കുന്ന വേര്‍സ് കൗണ്ട് ഫെസ്റ്റിവലിലിന്റെ ഒരു സെക്ഷനില്‍ സംസാരിക്കുകയായിരുന്നു സ്മൃതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക