കൊച്ചി: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രൻ അപമര്യാദയായി സംസാരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സബ് കളക്ടർ രേണു രാജ്.
പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം കോടതിയെ അറിയിക്കുമെന്നും നാളെ സത്യവാങ്മൂലം നല്‍കുമെന്നും സബ്കളക്ടര്‍ അറിയിച്ചു.
എംഎല്‍എയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും എംഎല്‍എ എന്നു വിളിച്ചു തന്നെയാണ് താൻ എസ് രാജേന്ദ്രനെ സംബോധന ചെയ്തതെന്നും എന്നാല്‍ എംഎല്‍എ പരുഷമായിട്ടാണ് പെരുമാറിയതെന്നും രേണു രാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക