കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം വൈറലായ ചിത്രമാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഒരു കുഞ്ഞിനേയും എടുത്തു നിൽക്കുന്നത്. ചിത്രത്തിലുള്ള കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പരന്നത്. ക്ഷണനേരം കൊണ്ട് തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
എന്നാലിപ്പോൾ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്. കാവ്യ എടുത്തു നിൽക്കുന്ന കുഞ്ഞ് യഥാർത്ഥത്തിൽ മഹാലക്ഷ്മിയല്ലെന്നും അത് ആകാശവാണി എന്ന സിനിമയിലെ സ്റ്റിൽ ആണെന്നുമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഏതായാലും മഹാലക്ഷ്മിയെ കാണാൻ ദിലീപ് കാവ്യാ ആരാധകർ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക