വയനാട്: പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതയ്ക്ക് അടുത്തുള്ള സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെട്ടു. ഇതേ സമയം ഇവരെ പിന്തുടര്ന്ന് കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സംഘവും പിന്നാലെ എത്തി. ഇതോടെയാണ് ഇരൂകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിച്ചത്.
സ്ഥലത്തെ ഗതാഗതം പോലീസ് തടഞ്ഞു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മേഖലയിലേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക