കണ്ണൂര്‍: കൂത്തുപറമ്പിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പേരാവൂര്‍ മണത്തണ മഠപ്പുരച്ചാലില്‍ തങ്കച്ചന് (52) ആണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെ 7.30 നാണ് അപകടം നടന്നത്. പാലത്തും കരക്കും തൊക്കിലങ്ങാടിക്കും ഇടയില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ കാർ പൂര്‍ണമായി തകര്‍ന്നു. കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
https://www.facebook.com/realnewskeralaofficial/videos/2217047471888058/
പ്രതികരിക്കാൻ ഇവിടെ എഴുതുക