ചൂടിനെ ചെറുത്ത് ഉള്ളു തണുപ്പിക്കാനായി ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തണ്ണിമത്തൻ ജ്യൂസ് റെസിപി
ആവശ്യമുള്ള സാധനങ്ങൾ
ചതുരകഷ്ണങ്ങളായി മുറിച്ച് വെച്ചിരിക്കുന്നതണ്ണിമത്തങ്ങ
ഇന്തുപ്പ്; 1/4 ടീസ്പൂണ്
തേൻ; 1/2 ടീസ്പൂൺ
നാരങ്ങാനീര്; 1/2 ടീസ്പൂൺ
ഐസ് ക്യൂബ്സ്
3 പുതിനയിലയുടെ ഇതളുകൾ
തയ്യാറാക്കേണ്ട വിധം
തണ്ണിമത്തങ്ങയും നാരങ്ങാ നീരും ഐസ് ക്യൂബ്സും ചേർത്ത് മിക്സിയിൽ കറക്കി വെക്കുക. ഇത് ഗ്ലാസിലേക്ക് മാറ്റി ഇന്തുപ്പും തേനും ചേർത്ത് നന്നായി ഇളക്കുക. പുതിന ഇല ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പ് മാറാതെ കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക