കേരളത്തെ ബാധിച്ച വിപത്ത് നിപ്പയും അതിൽ നിന്നുള്ള കരകയറലും പ്രമേയമാക്കി ആഷിക്ക് അബു ഒരുക്കുന്ന ചിത്രം വൈറസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഏതാനും ലൊക്കേഷൻ സ്റ്റില്ലുകൾ ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ റോളിലുള്ള നടി രേവതിയുടെ ഗെറ്റപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് ശരിക്കും ശൈലജ ടീച്ചര്‍ തന്നെയാണോ എന്ന് തോന്നിപ്പോകുമെന്നാണ് കമന്റ്. മേക്ക് ഓവറിന് അത്രയും സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന് ഷാഹിര്‍, കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, സെന്തില്‍ കൃഷ്ണന്,റഹ്മാന്, ഇന്ദ്രന്‍സ്, മഡോണ, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക