ഏലക്കായുടെ വില സര്‍വകാല റെക്കോര്‍ഡിലേക്കെത്തുന്നു. ചരിത്രത്തിലാദ്യമായാണ് ഏലക്കായുടെ ശരാശരി വില 1600ലെത്തുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി 1300നും 1500നും ഇടയിലായിരുന്നു ശരാശരി വില. ബുധനാഴ്ച ഇത് 1,568 രൂപയിലെത്തിയിരുന്നു. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ വേനല്‍ മഴ ഇല്ലാതിരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം. മഴയുടെ അഭാവത്തില്‍ ഈ വര്‍ഷത്തെ ഏലയ്ക്കാ സീസണും വൈകും. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സീസണ് തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ നേരിയ മഴപോലും ലഭിക്കാത്തതിനാല്‍ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മാത്രമേ സീസണ് ആരംഭിക്കു.
വ്യാഴാഴ്ച പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നടന്ന വണ്ടന്മേട് മാസ് എന്റര്‍പ്രൈസസ് ഏജന്‍സിയുടെ ഇ-ലേലത്തില്‍ 2016 രൂപയാണ് ഉയര്‍ന്ന വില. കഴിഞ്ഞ ആറുമാസത്തിനിടെ ആറാം തവണയാണ് കൂടിയ വില 2000 പിന്നിടുന്നത്. ഏലക്കായുടെ പ്രധാന വിപണന കേന്ദ്രങ്ങളിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക