വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കും മാറ്റം. രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയിലും മാറ്റം വരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ബിജെപിയുടെ ദേശീയ നേതാവ് തന്നെ മത്സരിക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരന്നു.
നടന് സുരേഷ് ഗോപി രാഹുലിനെതിരെ മത്സരിക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമ്പോള്‍ തന്നെ രാഹുലിന്റെ സ്ഥാനാര്ഥിത്വത്തിനനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതിയുണ്ടാകുമെന്ന് എന്‍ഡിഎ നേരത്തെ അറിയിച്ചിരുന്നു.
തൃശൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത മത്സരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക