പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന്റെ മേധാവി ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദി വാഷിംഗ്ടൺ പോസ്റ്റ് ദിനപത്രം നിരവധി വാർത്തകൾ നൽകിയ പ്രകോപനത്തിലാണ് സംഭാവന നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ജെഫ് ബെസോസും കാമുകിയും തമ്മിലുള്ള സ്വകാര്യ ദൃശങ്ങൾ പുറത്താവുകയും ഇവ നാഷണൽ എൻക്വർ എന്ന മാസിക അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ബെസോസിന്റെ വിവാഹ മോചനങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി.
ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ ചോർത്തിയത് സൗദിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഗേവിൻ ഡി ബക്കറാണ് വെളിപ്പെടുത്തിയത്. എന്നാൽ ഏതുവഴിക്കാണ് ഹാക്കിങ് നടന്നതെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക