വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ ജ്യേഷ്ഠാനുജന്മാരായി പുറത്തുവന്ന പോക്കിരിരാജയ്ക്ക് വർഷങ്ങൾക്ക് ശേഷം മധുരരാജ എന്ന പേരിൽ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ രാജയുടെ അനുജൻ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജിന്റെ സൂര്യ എന്ന കഥാപാത്രം ഇവിടെ എന്നുള്ള ചോദ്യങ്ങൾ പലകുറി ഉയർന്നു വന്നിരുന്നു. തന്നെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചെങ്കിൽ തീർച്ചയായും താനത് ആസ്വദിച്ച് അഭിനയിക്കുമായിരുന്നെന്നും പൃഥ്വിയും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു, ഇപ്പോഴിതാ ചിത്രത്തിൽ സൂര്യ ഇല്ലാത്തതിന്റെ കാര്യം പത്രസമ്മേളനത്തിൽ വച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി.
” പോക്കിരിരാജയിലെ ചില കഥാപാത്രങ്ങളെ മാത്രം മധുരരാജയിലും അതേപടി കൊണ്ടുവന്നിട്ടുണ്ട്. സലിം കുമാർ അവതരിപ്പിക്കുന്ന സുധാകർ മംഗളോദയം, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം. അമ്മാവനായ വിജയരാഘവൻ, രാജയുടെ സന്തതസഹചാരികൾ എന്നിവരാണ് മധുരരാജയിലും റിപ്പീറ്റ് ചെയ്യുന്നത്. പൃഥ്വിരാജ് ചെയ്ത സൂര്യ കല്യാണം കഴിച്ച് ലണ്ടനിലാണുള്ളത്. ഈ കഥ നടക്കുന്ന സ്ഥലത്ത് വരാൻ സൂര്യക്ക് കഴിയില്ല. അതാണ് ആ കഥാപാത്രത്തെ ഉൾപ്പെടുത്താത്തത്.” മമ്മൂട്ടി പറഞ്ഞു.
രാജ 2 പോലുള്ളൊരു ചിത്രത്തിന്റെ ആവശ്യകത എന്താണ്? മലയാളികളുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയാണോ എന്നായിരുന്നു മറ്റൊരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് മമ്മൂട്ടി നൽകിയ ഉത്തരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ” അവേഞ്ചേഴ്സ് 14 തവണ വന്നു. അപ്പോഴൊന്നും ഒരു കുഴപ്പവുമില്ലാതെ അതിരുന്ന് കണ്ടു. നമ്മളൊരു പാവം രാജെയെടുത്തപ്പോഴാണ്……” ഇങ്ങനെയായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മമ്മൂട്ടി നൽകിയ മറുപടി ഉൾപ്പെട്ട ഒരു ട്രോൾ നടൻ പൃഥ്വിയും ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഇഷ്ടപ്പെട്ടു എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഇത് ഷെയർ ചെയ്തത്.
ഇഷ്ട്ടപ്പെട്ടു 😁 pic.twitter.com/sddANJET5h
— Prithviraj Sukumaran (@PrithviOfficial) April 5, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക