കോണ്‍ഗ്രസ് തവളകളുടെ പാര്‍ട്ടിയെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബിജെപിയുടെ നിലവിലെ എംപി മാരില്‍ നൂറ്റി ഇരുപതോളം പേര് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തില്‍ എത്തിയതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ബൃന്ദാ കാരാട്ട് കോണ്‍ഗ്രസിനെ തവളകളോട് ഉപമിച്ചത്.
കോണ്‍ഗ്രസ് നേതാക്കാള്‍ ബിജെപിയില്‍ ചേരുന്നതിനെ സൂചിപ്പിച്ചാണ് സിപിഎം നേതാവ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.പാറശ്ശാലയില്‍ നടന്ന എല്‍ഡിഎഫ് വനിതാ സംഗമത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവിന്റെ വിമര്‍ശനങ്ങള്‍.
കറുത്ത മുത്ത് സീരിയലിലേത് പോലെ അല്ല കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥയെന്നും ബൃന്ദ പറഞ്ഞു. ‘തലമുറകളായി കരയുന്ന സ്ത്രീകളാണ് കറുത്തമുത്ത് അടക്കമുള്ള മലയാള സീരിയലുകളില്‍ ഉള്ളത്. എന്നാല്‍ പിണറായി ഭരണത്തില്‍ കേരളത്തിലെ സ്ത്രീകള്‍ സന്തുഷ്ടരാണ്’ ബൃന്ദ കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക