തിരുവനന്തപുരം: മേടമാസവിഷു പൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് പതിവ് പൂജകള്‍ ഉണ്ടാകും.
ഏപ്രില്‍ 15ന് വിഷു ദിനത്തിൽ പുലര്‍ച്ചെ തന്നെ നട തുറന്ന് ഭക്തര്‍ക്കായി വിഷുക്കണി ദര്‍ശനം ഒരുക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും. നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും. ഏപ്രില്‍ 19ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക