ഇന്ത്യയിലെയും തമിഴ്നാട്ടിലെയും നിലവിലെ സാഹചര്യങ്ങളുടെ കടുത്ത വിമർശകനും മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകനും നടനുമായ കമൽഹാസൻ ലോകസഭാ ഇലെക്ഷന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.
വിഡിയോയിൽ ടെലിവിഷനിൽ വർത്തകണ്ടുകൊണ്ടിരിക്കുകയാണ് കമൽഹാസൻ. താല്പര്യമില്ലാതെ ചാനലുകൾ മാറ്റിക്കൊണ്ടേയിരിക്കുന്നു. പശ്ചാത്തലത്തിൽ സ്റ്റാലിന്റെയും നരേന്ദ്ര മോദിയുടെയും പ്രസംഗങ്ങളാണ്. ഇരുവരുടെയും പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമൽഹാസൻ റിമോട്ട് കൺട്രോളർ ടി വിക്ക് നേരെ വലിച്ചെറിയുന്നു.
തുടർന്ന് ജനങ്ങളോട് കമൽ പല ചോദ്യങ്ങളും ഉന്നയിക്കുകയാണ്. വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക