ശനിയാഴ്ച യു എ ഇ യിലെ വിവിധഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. റാസൽഖൈമ, ദുബായ്, അബുദാബി, അൽ ഐൻ, ഷാർജ, ഫുജൈറ, ഉമുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്. റാസൽഖൈമയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കാർ ഒളിച്ചു പോയതായും പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്.ഒളിച്ചു പോയ കാറിൽ ആളുകളുണ്ടോ എന്നത് വ്യക്തമല്ല.
പെട്ടെന്നുണ്ടായ മഴ കാരണം യു എ ഇ യിലെ ഉയരം കൂടിയ സ്ഥലമായ ജബൽ ജൈസിൽ മൂന്നൂറോളം വാഹനങ്ങൾ കുടുങ്ങി. ഏറെ നേരം കഴിഞ്ഞ് റാസൽഖൈമ പോലീസ് റോഡിലെ ഒരു ലൈൻ ഗതാഗത യോഗ്യമാക്കിയതിന് ശേഷമാണ് വാഹനങ്ങൾക്കതിരികെ പോകാൻ സാധിച്ചത്.
ഞായറാഴ്ച രാവിലെ 11.30 വരെ രാജ്യത്ത് പലയിടങ്ങളിലും മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക