വളര്‍ത്തുപക്ഷിയായ കാസോവരിയുടെ ആക്രമണത്തില്‍ ഉടമസ്ഥന് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. മാര്വിന് ഹജോസ് എന്ന എഴുപത്തഞ്ചുകാരനാണ് മരിച്ചത്. പക്ഷിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
എമു വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് കാസോവരി. മാര്വിന് വിവിധയിനത്തിലുള്ള നിരവധി പക്ഷികളെ വളര്‍ത്തിയിരുന്നു. 45 കിലോഗ്രാമില്‍ അധികം തൂക്കം വരുന്ന കാസോവരിക്ക് പറക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക