ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായി സ്വാതി പ്രഗ്യാസിംഗ് താക്കൂര്‍ വീണ്ടും ജനവിധി തേടും. മലേഗാവ് സ്ഫോടനക്കേസില്‍ ആരോപണ വിധേയയായ വ്യക്തിയാണ് പ്രഗ്യാസിംഗ്. ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ദേശീയ നേതൃത്വം ഇവരെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മുതിര്‍ന്ന നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഏഴു പേര് മരിക്കുകയും ചെയ്തിരുന്നു. കേസില്‍ കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതും, പ്രഗ്യാസിംഗും ഉള്‍പ്പെടെ 12 പേരാണ് പ്രതികളായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക