തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ഏപ്രില്‍ 25 ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ 25, 26 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക