ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സിനിമകൾക്ക് ശേഷം ജയറാമും കണ്ണൻ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
മിയ ജോർജ്, ഷീലു അബ്രാഹം, ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ (തെരി ഫെയിം), പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്നിഖാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്.
രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക