നിയമപണ്ഡിതനും രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ എന്‍ ആര് മാധവമേനോന് (86) അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറായിരുന്നു മാധവമേനോന്.രാജ്യം 2003ല്‍ ഇദ്ദേഹത്തെ പത്മശ്രീ നല്കി ആദരിച്ചു. ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം വഞ്ചിയൂർ തോപ്പില്‍ വീട്ടില്‍ രാമകൃഷ്ണ മേനോന്റെയും ഭവാനിയമ്മയുടെയും മകനായി 1934ല്‍ ആണ് മാധവമേനോന് ജനിച്ചത്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക