തൃശ്ശൂര്‍: മുണ്ടൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ആറ് വയസുകാരന് ഉള്‍പ്പടെ രണ്ട് പേർ മരിച്ചു. മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈനാട്ടില്‍ മണിയുടെ ഭാര്യ രുഗ്മിണി(47), മണിയുടെ സഹോദരന് രവീന്ദ്രന്റെ മകന് അലന് കൃഷ്ണ(6) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല്പേരുടെ നില അതീവ ഗുരുതരമാണ്.
തൃശ്ശൂര്‍-കുന്ദംകുളം റോഡില്‍ രാവിലെയാണ് അപകടം നടന്നത്. മലപ്പുറത്തു നിന്ന് മൂന്ന് കുട്ടികളടക്കം ആറ് പേരടങ്ങുന്ന സംഘം തൃശ്ശൂരിലേക്ക് പോകുന്ന വഴി കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയുമായി ഇവർ സഞ്ചരിച്ച ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക