ജിമ്മിലും പുറത്തും ഒരുപോെല ഉപയോഗിക്കാൻ കഴിയുന്ന പാന്റ്സ്. അത് എല്ലാ സ്ത്രീകൾക്കും അനുഗ്രഹം തന്നെയാണ്. അത്തരമൊരു പാന്റ്സാണ് ഫൂട്ട്ലെസ് ലെഗിങ്ങുകൾ.
പലതരത്തിലുള്ള മെറ്റീരിയൽ കൊണ്ടുള്ളവ ഉണ്ടെങ്കിലും കോട്ടൺ കൊണ്ട് നിർമ്മിച്ചവ വാങ്ങുക.
കോട്ടൺ കൊണ്ടുള്ളവ ത്വക്കിനു ദോഷം വരുത്തില്ല. കോട്ടൺ വിയർപ്പ് വലിച്ചെടുക്കുന്നതിനാൽ ജിമ്മിൽ ഇവ സൗകര്യപ്രദമാണ്.
ഈ പാന്റ്സിനൊപ്പം നീളം കുറഞ്ഞതോ കൂടിയതോ ആയ കുർത്തി ധരിച്ചാൽ ജിം ലുക്ക് മാറി മോഡേൺ വസ്ത്രമാകും.
ഇവ മുട്ടു വരെയും കണങ്കാൽ വരെയും നീളത്തിൽ ലഭിക്കും. പ്ലെയിൻ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക