ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബന് ആദ്യത്തെ കണ്മണി പിറന്നത്. മകൻ ജനിച്ചതോടെ സിനിമാ ലോകത്തിന്റെ അടുത്ത ചർച്ച മകന് ചാക്കോച്ചൻ ഇടാൻ പോകുന്ന പേരെന്താകും എന്നതായിരുന്നു. ഒരു പേരിൽ ഇത്രത്തോളം കൗതുകം ഉണ്ടാകാനും കാരണമുണ്ട്. തലമുറകളായി ചാക്കോച്ചന്റെ കുടുംബത്തിലെ ആൺതരികൾ തങ്ങളുടെ പേരുകൾ തന്നെ മാറ്റിമറിച്ചു മക്കൾക്കിട്ടു കൊണ്ടിരിക്കുകയാണ്. കുഞ്ചക്കയുടെ മകൻ ബോബൻ കുഞ്ചാക്കോ നമ്മുടെ ചാക്കോച്ചനിട്ടത് തന്റെ പേര് തിരിച്ചു കുഞ്ചാക്കോ ബോബൻ എന്നാണ്. അതിനാൽ തന്നെ ചാക്കോച്ചനും തന്റെ മകന് ബോബൻ കുഞ്ചാക്കോ എന്ന് പേരിട്ടു ചരിത്രമാവർത്തിക്കുമോ എന്ന കാത്തിരിപ്പിലായിരുന്നു എല്ലാവരും. പതിവ് ചാക്കോച്ചനും തെറ്റിച്ചില്ല. മകന് ബോബൻ കുഞ്ചാക്കോ എന്ന് തന്നെ പേരിട്ടു. പക്ഷെ ചെറിയൊരു ട്വിസ്റ്റ് കൂടി ബോബൻ കുഞ്ചാക്കോ അഥവാ ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് മകന്റെ പേര് എന്നാണ് ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
മകന്റെ നൂലുകെട്ടു ദിനമായ ഇന്നാണ് കുഞ്ചാക്കോ ബോബൻ പേര് വെളിപ്പെടുത്തിയത്. ഏതായാലും തലമുറകളായി സിനിമാ കുടുംബത്തിലെ അംഗങ്ങളായ ചാക്കോച്ചന്റെ കുടുംബത്തിൽ നിന്നും ഇസഹാക്കും നാളെ വെള്ളിത്തിരയിലേക്കെത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക